ph

കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പി. കെ. വറീത് മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണവും നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. ഷാജി ഉദ്ഘാടനം ചെയ്തു. കാലടി സംസ്‌കൃത സർവകലാശാല പ്രൊഫ. ഇൻചാർജ് ഒഫ് എക്സാമിനേഷൻ ഡോ. ലിസി മാത്യു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഡോ.ആതിര ജാതവേദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അജയ് ശേഖർ മുഖ്യ പ്രഭാഷണം നടത്തി. ടി. ഐ. ശശി , പി. തമ്പാൻ , ഡോ.പി. വി. ബൈജു, കെ. ജെ. അഖിൽ, പി.പി . സിബി എന്നിവർ സംസാരിച്ചു.