snims-dr-day-

പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ഡോക്ടേഴ്സ് ഡേ വിവിധ പരിപാടികളോടെ ആചരിച്ചു. ഐ.എം.എ പറവൂർ യൂണിറ്റ് പ്രസിഡന്റ് ഡോ. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ ജയകുമാർ, ജോയിന്റ് സെക്രട്ടറി സി.പി. ശൈലനാഥൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ തിലകൻ, പ്രിൻസിപ്പൽ ഡോ. കെ.ആർ. ഇന്ദിരാകുമാരി, മെഡിക്കൽ ഡയറക്ടർ ഡോ. ഹാറൂൺ എം. പിള്ള, വൈസ് പ്രിൻസിപ്പൽ ഡോ. ആർ.വി. പ്രസാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് വിൻസന്റ്, ഹോസ്പിറ്റൽ മാനേജർ ശ്രീകുമാർ കരുമത്തിൽ, കോളേജ് അഡ്മിനിസ്ട്രറ്റീവ് മാനേജർ അബിത്ത് ഗണേഷ്, ജനറൽ സർജറി എച്ച്.ഒ.ഡി ഡോ. പ്രസാദ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈദ്യശാസ്ത്ര രംഗത്ത് നിരവധി സംഭാവനകൾ നൽകിയ ഡോക്ടർമാരായ ടി.വി. ഫ്രാൻസിസ്, കെ.എ. വിൻസെന്റ്, സി.എം. രാധാകൃഷ്ണൻ, മുഹമ്മദ് സലിം, ടി.എൻ. കുമാർ, കെ. ശശിധരൻ, ആർ.വി. പ്രസാദ്, ലൈല ചാക്കോ എന്നിവരെ പൊന്നാട അണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു. ഇരുനൂറിലധികം ഡോക്ടർമാർ പങ്കെടുത്തു.