നെടുമ്പാശേരി: പ്രമുഖ സ്വകാര്യ ടയർ കമ്പനിക്കായി ടയറുകളുടെ സീരിയൽ നമ്പർ വേർതിരിച്ചെടുക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ.
എൻ വീഡിയോ ജെറ്റ്‌സൺ നാനോയും ഡിജിറ്റൽ ഇമേജ് പ്രോസസിംഗും എ.ഐയും സംയുക്തമായി ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്. നാലാം വർഷ വിദ്യാർത്ഥികളായ പ്രിൻസ് ദേവസി, മുഹമ്മദ് ഫാസിൽ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെൻറ് മേധാവിയും ഗൈഡുമായ ഡോ. ലക്ഷ്മി ആർ. നായർ, പ്രൊജക്ട് കോഓർഡിനേറ്റർ മായാ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ പിന്തുണയും കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, അപ്പോളോ സിസ്റ്റം മാനേജർമാരായ വി.എസ്. വിനോദ്, സിജിൻ രാജ് എന്നിവരുടെ സഹായവും വിദ്യാർത്ഥികൾക്ക് ലഭിച്ചു.