കൊച്ചി: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂരിലെ റിസർവ് ബാങ്കിലേയ്ക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് മുൻ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. ആർ.ബി.ഐക്കു മുന്നിൽ പൊലീസ് ബാരിക്കേഡ് നിരത്തി പ്രകടനം തടഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിൽ ബാബു, ബിബിൻ കിലുക്കൻ, കിരൺരാജ്, മനീഷ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എ.ആർ രഞ്ജിത്ത്, അമൽ സോഹൻ എന്നിവർ സംസാരിച്ചു.