അങ്കമാലി: ഏഴാറ്റു മുഖം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേയ്ക്ക് ജനകീയ മാർച്ചും ധർണ്ണയും ഇന്ന് രാവിലെ 10ന് നടക്കും. ജനകീയമാർച്ച് എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് (ഐ) അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. പി. പോളി അദ്ധ്യക്ഷത വഹിക്കും.