ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദ പ്രവേശനവും വിജ്ഞാനോത്സവം 2024 ഉം പൂഞ്ഞാർ കോളേജ് ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ. എം.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ, കുഞ്ചാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ.വി. റെജി, നൊച്ചിമ സ്വാമി സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.കെ. രാജലക്ഷ്മി, വാർഡ് മെമ്പർ ഹസീന ഹംസ, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദീൻ, എം.എം. സലിം, എം.എ. അബ്ദുള്ള, പി.കെ. എ ജബ്ബാർ, സി.എം. അഷറഫ്, ബി.എച്ച്. മുഹമ്മദ് നിസാർ, വി.എം. ലഗീഷ്, ഷിജോ പാത്താടൻ എന്നിവർ സംസാരിച്ചു.