പറവൂർ: കെടാമംഗലം എസ്.എൻ കോളേജിൽ നടന്ന വിജ്ഞാനോത്സവം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജറും എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചെയർമാനുമായ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് മുഖ്യാതിഥിയായി. യൂണിയൻ കൗൺവീനർ ഷൈജു മനയ്ക്കപ്പടി അനുഗ്രഹപ്രഭാഷണവും കോളേജ് അസി. മാനേജർ പി.എസ്. ജയരാജ് ആമുഖപ്രസംഗവും നടത്തി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എം.പി. ബിനു, ഗ്രാമപഞ്ചായത്ത് അംഗം ജിന്റ അനിൽകുമാർ, കോളേജ് പ്രിൻസിപ്പൽ സി.എൻ. നീതു, എസ്.എൻ.വി സ്കൂൾ പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, കോളേജ് സൂപ്രണ്ട് കെ.ആർ. വിനോദ് എന്നിവർ സംസാരിച്ചു.