y
പൂത്തോട്ട കെ.പി.എം ഹൈസ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം ഹൈസ്കൂളിൽ അദ്ധ്യാപക രക്ഷാകർതൃ സംഘടന വാർഷിക പൊതുയോഗം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹിക തിരഞ്ഞെടുപ്പും നടത്തി. എസ്.എൻ ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് പ്രസിഡന്റ് അനില, സെക്രട്ടറി അരുൺകാന്ത്, സീനിയർ അസിസ്റ്റന്റ് സ്വപ്ന, സ്റ്റാഫ് സെക്രട്ടറി എ.എസ്. പ്രതാപ് എന്നിവർ സംസാരിച്ചു.