മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പി. കേശവദേവ് , പൊൻകുന്നം വർക്കി, എൻ.പി. മുഹമ്മദ് എന്നീ സാഹിത്യകാരന്മാരെ അനുസ്മരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി.ആർ . വിനോയ്‌കുമാർ ഉദ്ഘാടനം ചെയ്തു. സീന മാധവൻ, സുധീഷ് ഷേണായി, നമി ഷാജു, ജയൻ.പി, രാമകൃഷ്ണൻ, എം.ആർ. ശശി, ഷാഹിർ അലി, പി.പി. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. നമി ഷാജുവിന്റെ കവിതാസമാഹാരം പെണ്ണെഴുത്ത് ലൈബ്രറിക്ക് സമ്മാനിച്ചു.