citu

കൊച്ചി: സ്വകാര്യവത്കരണം, ആസ്തിവില്പന തുടങ്ങിയ കേന്ദ്രനയങ്ങൾക്കെതിരെ സി.ഐ.ടി.യു 10ന് അവകാശദിനമായി ആചരിക്കും. 16 ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. ലേബർ കോഡ് പിൻവലിക്കുക, 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക, കരാർ തൊഴിലുകൾ സംരക്ഷിക്കുക, അഗ്‌നിവീർ, ആയുധ് വീർ, കൊയ്‌ലവീർ തുടങ്ങി നിശ്ചിതമായ തൊഴിൽനിയമ ഭേദഗതി പിൻവലിക്കുക, ഇ.പി.എഫ് കൃത്യമായി അടയ്ക്കാത്ത തൊഴിലുടമയ്ക്കുള്ള പെനാൽറ്റി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അവകാശ ദിനാചരണം. മാർച്ച് വിജയിപ്പിക്കണമെന്ന് ജില്ലയിലെ മുഴുവൻ തൊഴിലാളികളോടും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, സെക്രട്ടറി പി.ആർ. മുരളീധരൻ എന്നിവർ അദ്യർത്ഥിച്ചു.