കിഴക്കമ്പലം: മനയ്ക്കകടവ് -കിഴക്കമ്പലം - പട്ടിമ​റ്റം - നെല്ലാട് റോഡിന്റെ ടെൻഡറിന് സർക്കാർ അംഗീകാരം ലഭ്യമായി. ഇന്നലെ തിരുവനന്തപുരത്ത് വച്ച് കുന്നത്തുനാട് എം.എൽ. എ അഡ്വ. പി.വി. ശ്രീനിജിന്റെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിച്ചിരുന്നു. ടെൻഡർ അംഗീകാരം ലഭ്യമായ സാഹചര്യത്തിൽ 15 ദിവസത്തിനകം എഗ്രിമെന്റ് പൂർത്തിയാക്കി സൈ​റ്റ് കൈമാറും. കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിൽ റോഡിന്റെ നിർമ്മാണം രാജേഷ് ആൻഡ് കമ്പനിക്കാണ്. 10 കോടി രൂപയാണ് നിർമാണത്തിന് കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്. അടിയന്തിരമായി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ കിഫ്ബി ജനറൽ മാനേജർ പി.എ. ഷൈല, കെ. ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ജയരാജ് , അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജെ. സിജി, അസി. എൻജിനീയർ നിമ്‌നാമോൾ ഏലിയാസ് എന്നിവർ സംബന്ധിച്ചു.