നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്‌പ്രസ് വിമാനം ഇന്നലെ നാലു മണിക്കൂറിലേറെ വൈകിയതിന്റെ പേരിൽ ബഹളം. രാത്രി 8.15ന് പുറപ്പെടേണ്ട വിമാനം രാത്രി 12.30ഓടെയേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. വൈകിട്ട് യാത്രക്കാർ എത്തിയ ശേഷമാണ് വിമാനം വൈകുമെന്ന വിവരം കമ്പനി അധികൃതർ അറിയിച്ചത്.