kochi

കൊച്ചി: കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട മെട്രോ നിർമ്മാണത്തിന്റെ പൈലിംഗിന് ഇന്ന് ആരംഭിക്കും. കാക്കനാട് കുന്നുംപുറത്തെ പെട്രോൾ പമ്പിന് സമീപത്താണ് കരാറുകാരായ അഫ്‌കോൺസ് പൈലിംഗ് ആരംഭിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി ലോകനാഥ് ബഹ്റ ഉൾപ്പെടെ പങ്കെടുക്കും. പാതയും സ്റ്റേഷനുകളും നിർമ്മിക്കാനുള്ള കരാർ രണ്ടാഴ്ച മുമ്പാണ് അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നൽകിയത്. വൻകിട നിർമ്മാണരംഗത്ത് പ്രശസ്തമായ ഷപൂർ പല്ലോൻജി ഗ്രൂപ്പിന്റെ ഭാഗമാണ് അഫ്‌കോൺസ്. കരാർ തുക 1141.32 കോടിയാണ്. 600 ദിവസം നിർമ്മാണക്കാലാവധി. ദൈർഘ്യം 11.2 കിലോമീറ്ററാണ്.