bank

കോലഞ്ചേരി: വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. പ്രസിഡന്റ് കെ.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ഇ.ആർ. അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.എസ്. വനജ, ഭരണസമിതി അംഗങ്ങളായ ജൂബിൾ ജോർജ്, എം.വി. രാധാകൃഷ്ണൻ, ജേക്കബ് വർഗീസ്, മോളി രാജൻ, എം. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. മേഖലയിലെ 17 സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്തത്.