ആലുവ: ഷോപ്പിംഗ് കോംപ്ലക്സിൽ രണ്ട് ദിവസമായി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ കഞ്ചാവ് കണ്ടെത്തി. വ്യാപാരികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സ്കൂട്ടറും കഞ്ചാവ് പൊതിയും കസ്റ്റഡിയിലെടുത്തു. ആലുവ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. സ്കൂട്ടർ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല.