കൊച്ചി: കാഞ്ഞൂരിൽ വ്യാജ ബ്രാൻഡഡ് സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധനയിലാണ് ഇവ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളായ മഞ്ചേഷ്, അൽത്താഫ് എന്നിവരും മറ്റൊരാളും ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പ്രതികൾ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയിൽ കൂടുതലും രാജ്യാന്തര ബ്രാൻഡുകളിലുള്ള സിഗരറ്റുകളുടെ വ്യാജ പതിപ്പാണ്. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന സിഗരറ്റുകളുമുണ്ട്. നിരവധി ഇ സിഗരറ്റുകളും കണ്ടെടുത്തു.