marchant

മൂവാറ്റുപുഴ: മർച്ചൻസ് അസോസിയേഷന്റെ 2024 -26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 25 അംഗ കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽപ്പെട്ട മുഴുവൻ അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം അസോസിയേഷൻ ഹാളിൽ നടന്നു. അജ്മൽ ചക്കുങ്കൽ ( പ്രസിഡന്റ്), പി.വി.എം. അബ്ദുൽസലാം, മഹേഷ് എച്ച്.കമ്മത്ത് ( വൈസ് പ്രസിഡന്റുമാർ ,) ഗോപകുമാർ കലൂർ ( ജനറൽ സെക്രട്ടറി), ബോബി എസ്. നെല്ലിക്കൽ, പി.യു. ഷംസുദ്ദീൻ(ജോയിന്റ് സെക്രട്ടറിമാർ ), കെ.എം. ഷംസുദ്ദീൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.