കൊച്ചി: വിദേശ വിദ്യാഭ്യാസം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറക്‌സ് കാർഡായ സഫീറോ ഫോറക്‌സ് കാർഡ് അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും നിരവധി സൗകര്യങ്ങളാണ് വിസ നൽകുന്ന ഈ കാർഡ് വഴി ലഭിക്കുന്നത്.
മാർക്കപ്പ് ചാർജ് ഇല്ലാതെ 15 കറൻസികളിൽ ഇടപാട് നടത്താൻ ഇതിലൂടെ കഴിയും. 15,000 രൂപയുടെ പ്രവേശന ആനുകൂല്യം അടക്കമുള്ള നേട്ടങ്ങളും ഉണ്ടാകും. മൊബൈൽ പേ ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലൂടെ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും തൽക്ഷണം റീലോഡ് ചെയ്യാം.
മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ് പുതിയ സേവനമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് പെയ്‌മെന്റ് സൊല്യൂഷൻസ് മേധാവി നീരജ് ട്രാൽഷാവാല പറഞ്ഞു.