y
സി കെ റെജി അനുസ്മരണ സംഘാടകസമിതി യോഗം ടിസി ഷിബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: സി.പി.എം മുളന്തുരുത്തി ലോക്കൽകമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കാർഷിക വികസനബാങ്ക് പ്രസിഡന്റ് ആരക്കുന്നം സ്കൂൾ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച സി.കെ. റെജി അനുസ്മരണ ദിനം ആഗസ്റ്റ് രണ്ടിന് നടത്തും. സംഘാടകസമിതി രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. പി. വാസുദേവൻ, എം.പി. ഉദയൻ, പി.ഡി. രമേശൻ, വി.കെ. വേണു, എം.എൻ. കിഷോർ എന്നിവർ സംസാരിച്ചു.

രക്ഷാധികാരികൾ: ടി.സി. ഷിബു, എം.പി. ഉദയൻ, അഡ്വ . എസ്. മധുസൂദനൻ, പി.കെ. സുബ്രഹ്മണ്യൻ. ചെയർമാൻ: പി. വാസുദേവൻ. കൺവീനർ: പി.ഡി. രമേശൻ. ട്രഷറർ: വി.കെ. വേണു എന്നിവരടങ്ങിയ 75 അംഗകമ്മിറ്റി രൂപീകരിച്ചു.