edrac

കൊച്ചി: പാലാരിവട്ടം പൈപ്പ്ലൈൻ റെസിഡന്റ്‌സ് കൗൺസിൽ കുടുംബസംഗമത്തിൽ കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി ആശുപത്രിയായ സ്‌പെഷ്യലിസ്റ്റിന്റെ പ്രിൻസിപ്പൽ ട്രസ്റ്റിയായ ഡോ.കെ.ആർ. രാജപ്പനെ ആദരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ സേവനം ആനുഷ്ഠിച്ചിട്ടുള്ള ഡോ. രാജപ്പൻ നിരവധി ആശുപത്രികളിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പുകളും നടത്തി. കുടുംബ സംഗമത്തിൽ 84 വയസിനു മുകളിലുള്ളവരെയും എസ്.എംസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൗൺസിലർ ജോജി കുരിക്കോട്, എഡ്രാക് പാലാരിവട്ടം മേഖല പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ്, സെക്രട്ടറി സ്റ്റീഫൻ നാനാട്, സി.പി. മോഹൻദാസ്, രാജി പ്രബീൻ തുടങ്ങിയവർ സംസാരിച്ചു.