kundannoor
കുണ്ടന്നൂർ തേവര പാലം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അസംഘടിത തൊഴിലാളി കോൺഗ്രസ് നടത്തിയ ധർണ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി കളരിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന കുണ്ടന്നൂർ തേവരപാലം സഞ്ചാരയോഗ്യമാക്കണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംഘടന യു.ഡബ്ല്യു.ഇ.സി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നടത്തിയ ധർണ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി കളരിക്കൽ ഉദ്ഘാടനം ചെയ്തു. നജീബ് താമരക്കുളം അദ്ധ്യക്ഷനായി. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ. ജിൻസൺ പീറ്റർ, സി.ഇ. വിജയൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ അഡ്വ. രശ്മി സനിൽ തുടങ്ങിയവർ സംസാരിച്ചു.