കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന അതിരുവിട്ട ന്യൂനപക്ഷ പ്രീണനത്തിനും സംവരണ തട്ടിപ്പിനുമെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.സി. സാബു ശാന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ തുടക്കമായി നാളെ വൈകിട്ട് 5ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന മേഖലാസമ്മേളനം കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തും കോഴിക്കോടും മേഖലാസമ്മേളനം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. സുന്ദരൻ, ജില്ലാ പ്രസിഡന്റ് പി.സി. ബാബു, ജില്ലാ ജനറൽ സെക്രട്ടറി എ.ബി. ബിജു, താലൂക്ക് പ്രസിഡന്റ് ശശികുമാർ വിശാഖം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.