അങ്കമാലി: കാലടി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്ക് കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ തുക അനുവദിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. കെട്ടിടം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം നേരത്തെ സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുള്ളതാണ്. കോടതി സമുച്ചയത്തിനായി 31 കോടി രൂപയുടെ പദ്ധതി ഹൈക്കോടതി മുഖേന സർക്കാരിൽ ആദ്യം സമർപ്പിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം സർക്കാർ നിർദ്ദേശപ്രകാരം 21.04 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇതിന് ഭരണാനുമതി നൽകുവാൻ മുഖ്യമന്ത്രിയോട് റോജി എം. ജോൺ എം.എൽ.എ നിയമസഭയിൽ വച്ച് നേരിൽ കണ്ട് ആവശ്യപ്പെട്ടു.