അങ്കമാലി: സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച ശിശുക്ഷേമ സമിതിയുടെ അങ്കമാലി മുനിസിപ്പൽ തല പ്രവർത്തനങ്ങളുടെ അവലോകന യോഗം നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുക തുടങ്ങി എല്ലാത്തരത്തിലും ശിശുക്കളുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് ശിശുക്ഷേമ സമിതിയുടെ ലക്ഷ്യം. യോഗത്തിൽ വൈസ് ചെയർപെഴ്സൺ സിനി മനോജ്, ക്ഷേമകാര്യ അദ്ധ്യക്ഷ ജാൻസി അരീയക്കൽ, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ശിശുക്ഷേമ പദ്ധതി ഓഫീസർ സായാഹ്ന ജോഷി തുടങ്ങിയവർ സംസാരിച്ചു.