intuc
ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാർ അഡ്വ. അബദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു

അങ്കമാലി: ഐ.എൻ.ടി.യു.സി ഡിസ്ട്രിക്ട് കൺസ്ട്രഷൻ വർക്കേഴ്സ് യൂണിയൻ അങ്കമാലി നിയോജക മണ്ഡലം സമ്മേളനവും ഇന്ദിരാഗാന്ധി കൾച്ചറൽ സൊസൈറ്റി വിദ്യാഭ്യാസ സെമിനാറും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ് ജില്ലാ ട്രഷറർ പി.വി.ലാലു അദ്ധ്യക്ഷനായി. കെ.പി. ബേബി, അഡ്വ. കെ.എസ്. ഷാജി, കെ.വി. മുരളി, പി.ബി. രവി, കെ.കെ. ജോഷി, ബാബു മഞ്ഞളി, സിജു പുളിക്കൽ, അജിത് കുമാർ കുറുമശേരി, കെ. വി.ജയപ്രകാശ്, ബിനു മഞ്ഞളി, പി.എ. വിജയൻ, പ്രവീൺ മൂക്കന്നൂർ എന്നിവർ പ്രസംഗിച്ചു.