കിഴക്കമ്പലം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി,യു.സി അവകാശദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി എൻ.എ. നൗഫൽ, റോയ് പോൾ, എൻ.പി. സാബു, കെ.ജി. സിജു മോൻ എന്നിവർ പങ്കെടുത്തു. നിയമനങ്ങളും പ്രൊമോഷനുകളും നടപ്പാക്കുക, ഡി.എ കുടിശിക ഉടൻ വിതരണം ചെയ്യുക, ജീവനക്കാർക്ക് നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കുക, പുതിയ കരാർ ചർച്ചകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.