കൊച്ചി: കുസാറ്റ് ഇന്റഗ്രേറ്റഡ് കോഴ്സുകൾക്കുള്ള (ഫോട്ടോണിക്‌സ്, കമ്പ്യൂട്ടർസയൻസ്, എ.ഐ), ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളോജിക്കൽ സയൻസ് ) എസ്.സി, എസ്.ടി വിഭാഗത്തിലേക്ക് ഉൾപ്പെടെയുള്ള സ്പോട്ട് അഡ്മിഷൻ എട്ടിന് തൃക്കാക്കര ക്യാമ്പസിലെ യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 10.00 മുതൽ 10.30 വരെ. വിവരങ്ങൾക്ക്: https://admissions.cusat.ac.in, ഫോൺ: 0484-2577100. എം.എസ്‌സി ഫിസിക്സിൽ 7 സീറ്റുകളിൽ 5 ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11 ന് ഹാജരാകണം. ഫോൺ: 0484-2577404, 0484-2862441. എം.എസ്‌സി ഇലക്ട്രോണിക്സിൽ 15 സീറ്റുകളിലും അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 0484 2862321