തൃപ്പൂണിത്തുറ: തൊഴിൽദിനവും കൂലിയും വർദ്ധിപ്പിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മയും നിവേദന സമർപ്പണവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയുമായ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യുണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മിനി സാബു അദ്ധ്യക്ഷയായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ബീനാബാബുരാജ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.എസ്. കുസുമൻ, സ്ഥിരംസമിതി അദ്ധ്യക്ഷ സുധ നാരായണൻ എന്നിവർ സംസാരിച്ചു. യൂണിയൻ എരിയ സെക്രട്ടറി ടി.എസ്. ഉല്ലാസ്, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, സ്ഥിരംസമിതി അദ്ധ്യക്ഷ മിനി പ്രസാദ് എന്നിവർ പങ്കെടുത്തു.