കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ പത്താം വാർഡ് തെക്കുംഭാഗം തിരുനാരായണപുരം അയ്യപ്പാടം റോഡ് കാട് കയറി സഞ്ചാര യോഗ്യമല്ലാതായെന്ന് പരാതി. തിരുനാരായണപുരം ക്ഷേത്രത്തിലേക്കും മഞ്ഞപ്പെട്ടി ജങ്കാർ കടവിലേക്കും പോകാൻ ഉപയോഗിക്കാവുന്ന റോഡാണിത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന ഈ റോഡ് കാടുപിടിച്ചതോടെ ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം വർദ്ധിച്ചിരിക്കുകയാണ്. അയ്യപ്പാടം റോഡ് അതിവേഗത്തിൽ സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.