കൊച്ചി: ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ എറണാകുളത്തും മറ്റ് ജില്ലകളിലും പ്രവർത്തിക്കുന്ന എൻജിനിയറിംഗ് കോളേജുകളിൽ 2024-25 അദ്ധ്യായന വർഷം എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ കോളേജിന്റെ വെബ്‌സൈറ്റ് വഴിയും (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കാം. നാളെ രാവിലെ 10 മുതൽ 26ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 1000രൂപ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ,ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ 29ന് വൈകിട്ട് 5നകം കോളേജിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ: 8547005000, www.ihrd.ac.in