കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും മുടിയേറ്റും ആറിന് പുലിയന്നൂർമന പ്രശാന്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 5.30ന് ഗണപതിഹോമം, എട്ടിന് കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി, 12 മുതൽ മഹാപ്രസാദഊട്ട്, വൈകിട്ട് 7.45ന് മുടിയേറ്റ് കേളികൊട്ട്, എട്ടിന് ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും, 9ന് തായമ്പക, തുടർന്ന് മുടിയേറ്റ് എന്നിവ ഉണ്ടാകുമെന്ന് കരയോഗം പ്രസിഡന്റ് മധു എടനാട്ട് അറിയിച്ചു.