homeo

മൂവാറ്റുപുഴ: എൻ.എസ്.എസ് കരയോഗവും ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ ചാപ്റ്ററും സംയുക്തമായി മഴക്കാല രോഗബോധവത്കരണ ക്ലാസും സൗജന്യ ജനറൽ ഹോമിയോപതിക് മെഡിക്കൽ ക്യാമ്പും ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വെള്ളൂർക്കുന്നം കരയോഗം പ്രസിഡന്റ് പി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ചന്ദ്രശേഖരൻ നായർ, കെ. ഗോപാലകൃഷ്ണൻ നായർ, വാർഡ് കൗൺസിലർ ബിന്ദു സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഡോ.ധന്യ ശശിധരൻ ക്ലാസ് എടുത്തു. ഡോ. റിജോ വർഗീസ്, ഡോ. സി.എൻ. ഹണി, ഡോ. ടി.എം. നൂഹ മുഹമ്മദ് എന്നിവർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകി.