നെടുമ്പാശേരി: ലോക് ജനശക്തി പാർട്ടിയുടെ (എൽ.ജെ.പി) സ്ഥാപക നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ ജയന്തിയോടനുബന്ധിച്ച് നാളെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചീഫ് ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11ന് നെടുമ്പാശേരി മരിയൻ ഹോസ്‌പൈസ് ആൻഡ് റിസേർച്ച് സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതാക്കൾ പങ്കെടുക്കും.