കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശേരി റോഡിൽ പടിഞ്ഞാറെ കവലയിൽ നിർമ്മിച്ച ഓടയ്ക്ക് മുകളിൽ ഡ്രൈനേജ് ഇൻലെറ്റ് ഗ്രിൽ സ്ഥാപിച്ചു. ഇതു സംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നു. ഗ്രിൽ സ്ഥാപിക്കാതിരുന്നതോടെ നിരവധി കാൽനട യാത്രക്കാർ ഓടയിൽ വീണിരുന്നു. മഴയിൽ റോഡ് മുങ്ങുന്നതോടെ കുഴി കാണാതെ വരുന്നത് വൻ അപകടങ്ങൾക്ക് ഇടയാക്കുമെന്ന പരാതിയിലാണ് കഴിഞ്ഞദിവസം അധികൃതർ ഗ്രിൽ സ്ഥാപിച്ചു.