m

കൊച്ചി: ജില്ലയിലെ ചിറ്റാറ്റുകര, വാഴക്കുളം, ചൂർണിക്കര ഗ്രാമ പഞ്ചായത്തുകളിലെ ഒഴിവുവന്ന മൂന്നു വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 30ന് നടത്തും. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ തോപ്പ് എട്ടാം വാർഡ്, വാഴക്കുളം- മുടിക്കൽ എട്ടാം വാർഡ്, ചൂർണിക്കര -കൊടികുത്തുമല ഒമ്പതാം വാർഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. 11വരെ പത്രിക സമർപ്പിക്കാം. 12 സൂക്ഷ്മപരിശോധന. 15വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് 30നും വോട്ടെണ്ണൽ 31നും നടക്കും.

ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ചിറ്റാറ്റുകര തോപ്പ് വാർഡിൽ രണ്ടു ബൂത്തുകളിലായി 1719 വോട്ടർമാരും കൊടികുത്തുമല വാർഡിൽ 1481 വോട്ടർമാരും മുടിക്കൽ വാർഡിൽ 1683 വോട്ടർമാരുമുണ്ട്‌.