st-thomas-palli-

പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വലിയ നെയ്യപ്പം നേർച്ചയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വി. മൂന്നിന്മേൽ കുർബാനക്ക് ക്നാനായ അതിഭദ്രാസനത്തിൻെറ കല്ലിശേരി - മലബാർ മേഖല മെത്രാപ്പോലിത്ത കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികനായി. വികാരി ഫാ. വർഗീസ് പൈനാടത്ത്, സഹവികാരിമാരായ ഫാ. എബ്രഹാം ചെമ്പോത്തുംകുടി, ഫാ. യൽദോ തൈപ്പറമ്പിൽ, ഫാ. റോയ് കോച്ചാട്ട് കോർഎപ്പിസ്കോപ്പ, ജോർജ് മാത്യു അരിമ്പൂർ, ഫാ. ഗീവർഗീസ് വാഴാട്ടിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണവും നേർച്ച വിളമ്പലും നടന്നു. പള്ളി സെക്രട്ടറി നിബു കുര്യൻ അംബൂക്കൻ, കൺവീനർ ബാബു തോമസ് മുളയിരിക്കൽ എന്നിവർ നേതൃത്വം നൽകി.