
നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിലെ നാല് വർഷ ബിരുദ പഠന വിജ്ഞാനോത്സവം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ വി.എ. അബ്ദുള്ള അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബാബു, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ഷാജി, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് എ.പി. മുരളീധരൻ, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഷിബു അലിയാർ, കൊമേഴ്‌സ് വിഭാഗം മേധാവി റോണി റോസ് എന്നിവർ സംസാരിച്ചു. സി.എ. സലാം, പി.കെ. നിസാം, എം.ജി. വിനയകുമാർ, സി.ബി. കുഞ്ഞുമുഹമ്മദ് എന്നിവരും പങ്കെടുത്തു. സെബാസ്റ്റ്യൻ അറയ്ക്കൽ ബോധവത്കരണ ക്ലാസ് നയിച്ചു.