ആലുവ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടത്തല യൂണിറ്റ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ. ആസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഐ.എം. അലി അറഫ അദ്ധ്യക്ഷനായി. ആലുവ ഏരിയ സെക്രട്ടറി പി.എ. മുഹമ്മദ് നാസർ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എം. ജൂഡ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.പി. നിത്യൻ, എ.എ. അബ്ദു, പ്രീത കലാധരൻ, എ.എം. നാരായണൻ, ബാബു പെരുംമ്പടന്ന, സുധീർ കുന്നത്തേരി എന്നിവർ സംസാരിച്ചു.