മൂവാറ്റുപുഴ: നഗരസഭ കൃഷി ഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ കെ.ജി. അനിൽ കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി. സുധീഷൻ, കൃഷി ഓഫിസർ കെ.എം. സൈനുദീൻ, അസിസ്റ്റന്റ് കൃഷി ഓഫിസർ ടി.എം. ലൈല, കൃഷി അസിസ്റ്റന്റ് ഇ.കെ. ലീല തുടങ്ങിയവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി വിവിധ ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, പച്ചക്കറിതൈകൾ, കാർഷിക വിളകൾ, വിത്തുകൾ എന്നിവയുടെ വില്പനയും നടത്തി.