കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 24,97,083 വോട്ടർമാരാണ് ജില്ലയിലുള്ളത്. 58 പ്രവാസി വോട്ടർമാർ കൂടി പട്ടികയിൽ രജിസ്റ്റർ ചെയ്തു. ഇതു കൂടി ചേർത്താൽ ആകെ വോട്ടർമാരുടെ എണ്ണം 24,97,141 ആകും.
12,02,444 പുരുഷന്മാരും 12,94,606 സ്ത്രീകളുമാണുള്ളത്. ട്രാർസ്‌ജെൻഡർ വിഭാഗത്തിൽ 33 പേർ. കൊച്ചി കോർപ്പറേഷൻ കൊച്ചങ്ങാടി വാർഡിലെ പനയപ്പിള്ളി എം.എം.ഒ പോളിംഗ് ബൂത്തിലാണ് ഏറ്റവുമധികം വോട്ടർമാർ, 1926 പേർ. ഏറ്റവും കുറവ് അയ്യമ്പുഴ പഞ്ചായത്തിലെ കാലടി പ്ലാന്റേഷൻസ് ബൂത്തിലും, 94.
ഈ വോട്ടർ പട്ടിക പ്രകാരമാണ് 30ന് ചിറ്റാറ്റുകര, വാഴക്കുളം, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് .