മൂവാറ്റുപുഴ: പായിപ്ര കൃഷിഭവന്റെ നേതൃത്വത്തിലെ ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എം.എ. നൗഷാദ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ എ.എം. ഷാനവാസ്‌, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജിത മുഹമ്മദലി, പഞ്ചായത്ത് മെമ്പർ എ. റ്റി . സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സൗജന്യമായി പച്ചക്കറി തൈകൾ, വിത്ത് എന്നിവയുടെ വിതരണവും നടന്നു.