മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മൗണ്ട് താബോർ സെന്റ് പോൾസ് ചാപ്പലിൽ പൗലോസ് ശ്ലീഹായുടെ ഓർമ്മ പെരുന്നാളിന് നാളെ തുടക്കമാകും. വികാരി ഫാ. ജോയി നെല്ലിക്കുന്നേൽ കൊടിയേറ്റി. ശനിയാഴ്ച 6.30ന് പ്രഭാതപ്രാർത്ഥന, 7ന് വി.കുർബാന ഫാ.ജോബി ജോൺ പുളിഞ്ചിയിൽ, 7.30 ന് സുവിശേഷ പ്രസംഗം ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ. തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 8.30 ന് വി.കുർബാന ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ. 10ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണവും, 10.15 ന് പ്രദക്ഷിണം. തുടർന്ന് നേർച്ച, 12.30ന് കൊടിയിറക്ക്.