കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലയിലെ റസിഡൻസ് അസോസിയേഷനുകൾ, ജനമൈത്രി പോലീസ്, കാർഷിക വികസന സമിതി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ പോലീസ് ക്വാർട്ടേഴ്സ് പരിസരത്ത്
കൃഷി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ഹരിത സമൃദ്ധി പ്രസിഡന്റ്
കെ. മോഹനൻ അദ്ധ്യക്ഷനായി. ജനമൈത്രി പോലീസ് കൺവീനർ പി.സി. മർക്കോസ്, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, പോലീസ് ഉദ്യോഗസ്ഥരായ പി.എം. പ്രതാപ്, അനിൽ കുമാർ, മർക്കോസ് ഉലഹന്നാൻ, പി.ജി. സുനിൽകുമാർ, കൃഷി ഓഫീസർ അമിത. എം. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.