കാലടി: പാലസ് റോഡ് സി.പി.എം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വി.എൻ. സുരേന്ദ്രൻ ദിനം ആചരിച്ചു. കർഷകതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ടി.ഒ. ജോൺസൺ അദ്ധ്യക്ഷനായി. ടി.വി. രാജൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.പി. അബു എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് വിജയിച്ച വൈശാഖ് സുരേന്ദ്രന് മൊമെന്റോ നൽകി ആദരിച്ചു. എം.കെ. ജയകുമാർ എന്നിവർ നേതൃത്വം നൽകി.