തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടരുന്നതോടെ ഇടച്ചിക്കും മീനിനും തോന്നുന്ന വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. അതും പൊന്നും വില. മാർക്കറ്റിൽ ബീഫ് ഒരു കിലോയ്ക്ക് വില 380 രൂപ. ചാളയ്ക്ക് 380 വില.
വള്ളക്കാർ എത്തിക്കുന്ന ചെറുമീനിന് വരെ വില കൂടുതലാണ്. വള്ളക്കാർ കൊണ്ടുവന്ന ചെറിയ ചൂര കിലോയ്ക്ക് 300 രൂപയ്ക്കാണ് വിറ്റ് പോയത്. കൊഴുവ,പൂളാൻ, സിലോപിയ, ചെമ്മീൻ എന്നിവയ്ക്ക് 300 രൂപയാണ് വില.
ജൂലായി അവസാനത്തോട്ടെ നിരോധനം തീരുന്ന കാലയളവിൽ വൻ ചാകര കോളാണ് തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്. കിളിമീൻ, ചാള, അയല, ചെമ്മീൻ തുടങ്ങിയ മീനുകൾ കേറുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. പലരും വള്ളങ്ങൾ നവീകരിച്ചും മൽസ്യബന്ധന ഉപകരണങ്ങൾ നന്നാക്കിയും കടലിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയാണ്. അന്യ സംസ്ഥാനത്തേയ്ക്ക് പോയ കുളച്ചൽ ബോട്ടുകൾ മാസം അവസാനത്തോടെ കേരള തീരത്ത് എത്തും.
കൊച്ചി ഹാർബറിന്റെ നവീകരണ ജോലികൾ മന്ദഗതിയിൽ നിൽക്കുന്നതിനാൽ നിരോധനം കഴിഞ്ഞെത്തുന്ന ബോട്ടുകൾ മറ്റ് ഹാർബറുകൾ തേടിപ്പോകാനാണ് സാദ്ധ്യത. നവീകരണം അടിയന്തരമായി പൂർത്തിയാക്കണം.
കെ.ബി. ജബാർ
സാമൂഹ്യ പ്രവർത്തകൻ.
വില നിലവാരം
( പഴയത് , പുതിയത്)
ബീഫ് 340 380
ചാള 200 380
അയല 200 380
മട്ടൺ 700 800
താറാവ് 300 400
സിലോപിയ 200 300
ചെമ്മീൻ - 200 300
ചിക്കൻ 140 170
കരിമീൻ 400 600