മൂവാറ്റുപുഴ: സംസ്ഥാന വൈദ്യുതി ബോർഡ് സംഘടിപ്പിച്ച ബോധവത്കരണ പരിശീലന പരിപാടിയിൽ മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീശൻ ക്ലാസെടുത്തു. വൈദ്യുതി ബോർഡ് ജീവനക്കാർക്ക് ഫയർ സേഫ്റ്റി, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ഗ്രേഡ് സീനിയർ ഫയർ ഓഫീസർ കെ.എം. ഇബ്രാഹിം, ഫയർ ഓഫീസർ എം.വി. സരിത് എന്നിവർ സംസാരിച്ചു.