ayurvedic

കൊച്ചി: കേരള കോൺഗ്രസ് (ബി) എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴിന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കലൂർ സെന്റ് ഫ്രാൻസിസ് ചർച്ച് റോഡിലെ പാരിജാത് ആയുർവേദ ക്ലിനിക്കിൽ രാവിലെ 10 മുതൽ 2 വരെയാണ് ക്യാമ്പ്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി പ്രേംജിത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ രാഘവൻ, വി.ടി. വിനീത് എന്നിവർ പങ്കെടുക്കും. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജോബി വർഗീസ് അറിയിച്ചു.