പറവൂർ: പറവൂർ -ചാത്തനാട് റോഡിൽ വീതി കൂട്ടി പുനർനിർമ്മിച്ച കുണ്ടേക്കാവ് പാലം നാളെ വൈകിട്ട് ഏഴരക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. നാല് കോടി രൂപയാണ് മുടക്കിയാണ് പാലം പുനർനിർമ്മിച്ചത്. പുതിയ പാലത്തിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 8.20 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.