അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ മുന്നൂർപ്പിള്ളി ഏഴാറ്റുമുഖം പ്രദേശങ്ങളിൽ കാട്ടാനശല്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏഴാറ്റുമുഖം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേയ്ക്ക് ജനകീയമാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംനൽകണമെന്ന് ആവശ്യപ്പെട്ട് മുന്നൂർപ്പിള്ളി ഏഴാറ്റുമുഖം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. പോളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, മണ്ഡലം പ്രസിഡന്റ് കെ.പി. അയ്യപ്പൻ, ജില്ലാപഞ്ചായത്ത് അംഗം ഷൈനി ജോർജ്, സി.പി. സെബാസ്റ്റ്യൻ, ജോണി പള്ളിപ്പാടൻ, ഷാജു വി. തെക്കേക്കര, റോയ് ഗോപുരത്തിങ്കൽ, മിനി ഡേവീസ്, എൻ.വി. ഷാജു, സി.എ. ജോയി, ജോജി കല്ലൂക്കാരൻ, ആന്റണി പാലാട്ടി, കെ.പി. സാബു, ആന്റു കാച്ചപ്പിള്ളി, ഫിനിമാത്യു, സി.പി. സാന്റോ, എൻ.എം. ഷാജി, പി.വി. മാർട്ടിൻ, ജോമോൻ ജോസ്, പി.പി. ബിനോയ്, എബി സ്കറിയ, കുരുവിള പാറയ്ക്ക എന്നിവർ നേതൃത്വം നൽകി.