udipi

കൊച്ചി: ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന പാർട്‌നേഴ്‌സ് നാളെ പ്രദർശനം ആരംഭിക്കും.

കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് നിർമ്മാണം. തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ.വി, നവീൻ ജോൺ എന്നിവർ ചേർന്നാണ് ഒരുക്കിയത്. സാറ്റ്‌ന ടൈറ്റസാണ് നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: ഫൈസൽ അലി. എഡിറ്റിംഗ്: സുനിൽ എസ്. പിള്ള. ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം നൽകി.